Dhanushkodi ധനുഷ് കോടി സുനാമിയും കാറ്റും കഥകളും





തമിഴ്നാട്ടിൽ (Tamil Nadu) രാമേശ്വരത്താണ് ധനുഷ്‌കോടി (Dhanushkodi) സ്ഥിതി ചെയ്യുന്നത്. പാമ്പൻ പാലം കടന്നാണ്  ധനുഷ്‌കോടിയിലെത്തുന്നത്. ട്രെയിനിലും ഈ പാലം കടക്കാം. കടലിന് മുകളിലൂടെയുള്ള ട്രെയിൻ പാലം കൗതുകകരവും രസകരവുമാണ്. വ്യത്യസ്തമായ കാഴ്ചകളാണ് ധനുഷ് കോടിയിലുള്ളത് (Dhanushkodi).

ചരിത്രപ്രധാനമായ പ്രദേശമാണിത്. ധനുഷ്‌കോടിയിൽ നിന്ന് നോക്കിയാൽ ശ്രീലങ്ക കാണാം. ധനുഷ്‌കോടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് 30 കിലോമീറ്റർ ദൂരമേയുള്ളൂ. ഐതിഹ്യപ്രകാരം പണ്ട് ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് പാലം ഉണ്ടായിരുന്നു. ആ പാലത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണുവാൻ സാധിക്കും.

Dhanushkodi meaning and the secret bridge explained


വളരെ വ്യത്യസ്തമായ ഒരു പേരാണ് ധനുഷ്‌കോടി. ഈ പേരിന് പിന്നിലായി ഒരു വലിയ കഥയുണ്ട്. ധനുഷ്‌കോടിയിലെ (Dhanushkodi meaning) ധനുഷ് എന്നാല്‍ വില്ല്. കോടിയെന്നാല്‍ അറ്റം എന്നാണ്. ഇത്തരത്തിൽ ധനുഷ്‌കോടി എന്നാല്‍ വില്ലിന്റെ അറ്റം എന്നതാണ്. ഐതിഹ്യപ്രകാരം രാമൻ ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചത് ധനുഷ്‌കോടിയിലാണ്. തമിഴ് നാട്ടിലെ രാമേശ്വരത്തിൽ നിന്നും ശ്രീലങ്കയിലെ മാന്നാറിലേക്കുള്ള പാലമായിരുന്നു അത്. ശ്രീലങ്കയിൽ യുദ്ധത്തില്‍ ജയിച്ച ശേഷം ശ്രീരാമന്‍ തിരികെ ഈ പാലത്തിലൂടെ രാമേശ്വരത്ത് എത്തുകയും ലങ്കയില്‍ നിന്നും രാക്ഷസന്മാര്‍ തിരികെ കടക്കാതിരിക്കുവാന്‍ വേണ്ടി പാലം തകർക്കുകയാണ് ചെയ്തത്. ആ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. ഇത്തരത്തിലാണ് വില്ലിന്റെ അറ്റം എന്ന രീതിയിൽ ഈ പ്രദേശത്തിന് ധനുഷ്‌കോടി എന്ന പേര് ലഭിച്ചത്.

History 


പണ്ട് കാലത്ത് തമിഴ് നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ട്രെയിനിലും ബോട്ടിലുമായി സഞ്ചരിക്കാൻ സാധിക്കുമായിരുന്നു. അക്കാലഘട്ടത്തിൽ  മദ്രാസില്‍ നിന്നും ധനുഷ് കോടിയിലേക്കു ട്രെയിന്‍ സര്‍വിസുകള്‍ ഉണ്ടായിരുന്നു. മദ്രാസില്‍ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ട് ടിക്കട്ടെടുക്കാം. ധനുഷ് കോടി വരെ ട്രെയിനിലെത്താം. അവിടെ നിന്നും ശ്രീലങ്കയിലേക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തിരുന്നു.

ജന നിബിഡമായ ഒരു പ്രദേശമായിരുന്നു ധനുഷ് കോടി. ആയിരക്കണക്കിന് ആളുകളും സ്കൂൾ,ഹോട്ടലുകൾ, ഓഫിസുകൾ ഇവയൊക്കെ  ഇവിടെ ഈ പ്രദേശത്തതായുണ്ടായിരുന്നു.

Dhanushkodi tsunami

                                       

ധനുഷ്‌കോടിയിൽ 1964 ഡിസംബര്‍ 22 നാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ആ ചുഴലിക്കാറ്റും തിരമാലകളുമാണ് (Dhanushkodi tsunami) ഈ പ്രദേശത്തെ അവശിഷ്ടങ്ങളുടെ ഇടമാക്കിയത്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ  ചുഴലിക്കാറ്റായിരുന്നു അത്. ധനുഷ്‌കോടിയിലേക്കുള്ള ട്രെയിന്‍ കാറ്റിലും തിരമാലകളിലും തകര്‍ന്നടിഞ്ഞു. ഈ പ്രദേശത്തിന്റെ കുറെ ഭാഗങ്ങൾ കടലിനടിയിലായി.  ഈ ചുഴലിക്കാറ്റിലാണ് പാമ്പൻ പാലം തകർന്നടിഞ്ഞത്. പിന്നീടാണ് ഈ പ്രദേശം ജനങ്ങൾക്ക് ആവാസയോഗ്യമല്ലാത്തതായി പ്രഖ്യാപിച്ചത്.

വർഷങ്ങൾക്ക് ശേഷം 2004 ൽ ധനുഷ് കോടിയിൽ സുനാമി തിരമാലകൾ (Dhanushkodi tsunami) ആഞ്ഞുവീശി. പണ്ട് വർഷങ്ങൾക്ക് മുൻപ് ചുഴലിക്കാറ്റിൽ കടലിനടിയിലായ പല പ്രദേശങ്ങളും ഈ സുനാമിയിൽ കടൽ ഉൾവലിഞ്ഞപ്പോൾ കാണാൻ സാധിക്കുമായിരുന്നു.

ഇപ്പോൾ ഈ പ്രദേശത്ത് അധികവും മത്സ്യത്തൊഴിലാളികളാണ്. ഈ പ്രദേശത്ത് നിന്ന് ലഭിക്കുന്ന മുത്തുചിപ്പികളും മാലകളും വില്‍ക്കുന്ന കടകള്‍ ഇവിടെയുണ്ട്.

dhanushkodi well


ധനുഷ് കോടിയിലെ കൗതുകകരമായ കാഴ്ചയാണ് ഇവിടെയുള്ള കിണറുകൾ (dhanushkodi well). സാധാരണ കിണറുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ കിണറുകൾ. കടല്‍തീരത്തെ മണല്‍ കുഴിക്കുമ്പോഴുള്ള ചെറിയ ഉറവകളാണിത്. കടലിന്റെ ഏറ്റവും തീരത്തുള്ള മണൽ കുഴിക്കുമ്പോഴും അതിൽ നിന്നുള്ള ജലത്തിന് ഉപ്പുരസം തീരെയില്ല എന്നതാണ് ഈ കിണറുകളുടെ പ്രധാന പ്രത്യേകത. അതിനാൽ ഈ കിണറുകൾ പ്രശസ്തമാണ്.

film shooting


ധനുഷ് കോടിയിലെ കാഴ്ചകൾ വ്യത്യസ്തമായതിനാലാകാം നിരവധി സിനിമകൾ ഇവിടെ ഈ പ്രദേശത്തായി ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗാന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. കണ്ണത്തില്‍ മുത്തമിട്ടാല്‍, ബിഗ്ബി ഇത്തരത്തിൽ നിരവധി  മലയാളം, തമിഴ്  സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

തമിഴ് നാട്ടിലെ പ്രധാന സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്നാണ് ധനുഷ് കോടി.

how to reach


രാമേശ്വരത്തു നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്. ട്രെയിനിൽ വരുന്നവർക്ക് രമേശ്വരത്ത് ഇറങ്ങാം. അവിടെ  നിന്ന് ധനുഷ്‌കോടിയിലേക്ക് വാഹനങ്ങൾ ലഭ്യമാണ്. മണലിലൂടെ ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ഇവ. 
Previous
Next Post »